ആലുവ: മാദ്ധ്യമ പ്രവർത്തകൻ ആലുവ കുന്നത്തേരി നല്ലേപ്പിള്ളി വീട്ടിൽ പരേതനായ ശ്രീധരന്റെ മകൻ സുഭാഷ് കുന്നത്തേരി (47) നിര്യാതനായി. അർബുദരോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെ കരിയാട് പീസ് മിഷൻ പാലിയേറ്റീവ് കെയറിലായിരുന്നു അന്ത്യം.
‘കേരളകൗമുദി’ മുൻ കളമശേരി ലേഖകനായിരുന്നു. ആലുവയിൽ കേരള ഭൂഷണം, ബിഗ് ന്യൂസ്, എക്സ്ക്ളൂസീവ് തുടങ്ങിയ പത്രങ്ങളിലും ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്. അവിവാഹിതനാണ്. സംസ്കാരം ഇന്ന് ഉച്ചയോടെ അമ്പാട്ടുകാവ് പൊതുശ്മശാനത്തിൽ. മാതാവ്: പങ്കജാക്ഷി. സഹോദരങ്ങൾ: ഷൈലജ, മഹേഷ് (എസ്.എൻ.ഡി.പി യോഗം കുന്നത്തേരി ശാഖ യൂണിയൻ കമ്മിറ്റിയംഗം), മഹേന്ദ്രൻ, ശ്രീമതി, രംഗമണി, മധു.