മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് നേതാവുമായ വിഇ നാസറിന്റെ മാതാവ് വലിയ പറമ്പില്‍ പരേതനായ ഇബ്രാഹിം ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (87) നിര്യാതയായി. കബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് പെഴക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. മറ്റു മക്കള്‍ പരീത്, പരേതനായ അബ്ദുല്‍ ഖാദര്‍, പാത്തു കുട്ടി. മരുമക്കള്‍: ഖദീജ, നസീമ, നൂര്ജഹാന്, അലിയാര് അമ്പാടത്ത്. യൂത്ത് ലീഗ് പായിപ്ര ഡിവിഷന് പ്രസിഡന്റ് ഷബാബ് വലിയപറമ്പില്‍ ചെറുമകനാണ്.