ആലുവ: അന്‍വര്‍ സാദത്ത് എംഎല്‍എയുടെ പിതാവ് ചെങ്ങമനാട് പറമ്പയം ഊലിക്കര വീട്ടില്‍ അബ്ദുല്‍ സത്താര്‍ (80) നിര്യാതനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിയവെഇന്നുരാവിലെഒമ്പതുമണിയോടെയായിരുന്നു അന്ത്യം.
ഐഷ ബീവിയാണ് ഭാര്യ. മറ്റൊരു മകന് മുഹമ്മദ്സാഗര്‍. മരുമക്കള്‍: സബീനസാദത്ത്, സനൂജ. ഖബറടക്കം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പറമ്പയം മഹല്ല് ജുമാ മസ്ജിദില്‍.