ആനച്ചാൽ പുഴയുടെ കൈവഴിയില്‍ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. പെരുമ്പടന്ന അരിച്ചെട്ടിപ്പറമ്പില് അശോകന് മകന് അഖില്‍ (24), കോട്ടുവള്ളി കൈതാരം നെടുമ്പറമ്പത്ത് വിദ്യാധരന് മകന് അഖില്‍(23) എന്നിവരാണ് മരിച്ചത്.പറവൂര്‍ അഗ്നിശമന നിലയത്തില്‍ നിന്നും ഫയര്‍ ഫോഴ്സ് സംഘമെത്തി പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ നടത്തിയ തെരെച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.