തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നു വയസുകാരനെ കഴുത്തറുത്ത് കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു. 11കാരനായ മൂത്ത മകന്റെ കഴുത്തറുത്തതിന് ശേഷം ഇളയ മകനെയും കൊണ്ട് പിതാവായ സഫീര്‍ കുളത്തില്‍ ചാടുകയായിരുന്നു. സംഭവത്തിന് പിന്നില്‍ കുടുംബ പ്രശ്നമെന്ന് സൂചന.
ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയെ തെരച്ചിലില്‍ സഫീറിന്റെ മൃതദേഹം കണ്ടെത്തി. ഇളയമകനായ അന്‍ഷാദിന്റെ മൃതദേഹത്തിനായി തെരച്ചില്‍ തുടരുകയാണ്.
ഓട്ടോറിക്ഷാ തൊഴിലാളിയായ സഫീര്‍ നിലവില്‍ ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്. കുടുംബ പ്രശ്നമാണ് കുട്ടികളുടെ ജീവനെടുത്ത് പിതാവ് ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നിലെന്നാണ് പ്രാഥമിക നനിഗമനം