♦ഉമ്മുസ്വാബിര്
പഴുത്തുപൊട്ടിയൊലിച്ചു
ചീഞ്ചലമായി ഒഴുകിടും
വൃണത്തിനുമുണ്ടാകും
കഥകളേറെപറയാന്…
ആഘാതമേല്‍ക്കും മുറിവുകള്‍
പൊടിപൊടിപടലങ്ങളാലുള്ളുപൊള്ളി
പുറം ചാടുമ്പോളതിനെ
വൃണമല്ലാതെന്തുവിളിക്കാന്.
അഹംഭാവത്തിന് വേരുകള്‍
ഹൃത്തിലാണ്ടുപോയാല്
വൃണത്തിനും മേലെയായി
മാറീടുമൊരിക്കല്
ആനന്ദത്തിന്തെളിനീരുറവ
പൊട്ടി തൊലിപ്പുറത്തെ
വൃണമങ്ങു മാഞ്ഞീടവേ…..
ഹൃത്തിലാണ്ടുപോയ
വൃണത്തെയകറ്റാന്
മനുഷ്യനല്ലാതെ
മരുന്നിനാകുമോ……?