വിവാദങ്ങള്‍ക്കിടെ കെ ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനം അടൂര്‍ ഗോപാലകൃഷ്ണന് രാജിവെച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു അടൂരിന്റെ രാജി പ്രഖ്യാപനം.
പട്ടികജാതി വിഭാഗത്തില്‍ പെട്ട ശുചീകരണ തൊഴിലാളികളെ കൊണ്ട് അടിമവേല ഡയറക്ടറായിരുന്ന ശങ്കര്‍ മോഹന്‍ ചെയ്യിപ്പിച്ചിരുന്നു എന്ന ആരോപണം പൂര്‍ണമായും അടൂര്‍ തള്ളി. ശുചീകരണ തൊഴിലാളികളില്‍ നായര്‍, ക്രിസ്ത്യന്‍, ആശാരി സമുദായത്തില്‍ പെട്ടവരാണ് ഉണ്ടായിരുന്നത്. ഡയറക്ടറുടെ ഔദ്യോഗിക വസതിയിലെ ശുചിമുറികള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികള്‍ വൃത്തിയാക്കിയിരുന്നില്ല എന്നും തനിക്ക് ബോധ്യപ്പെട്ടതായി അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
ശങ്കര്‍ മോഹനന് രാജിവെച്ചത്തിന് പിറകെ രാജിയിലേക്ക് നയിച്ച പ്രതിഷേധങ്ങള്‍ക്കെതിരെ നിലപാടെടുത്തുകൊണ്ടാണ് അടൂരിന്റെയും രാജി. ശങ്കര്‍ മോഹനന് പൂര്‍ണ്ണ പിന്തുണയാണെന്ന് അടൂര്‍ പറഞ്ഞു. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി ദീര്‍ഘനേരം നേരില്‍ വിഷയം സംസാരിച്ചു. ഇതിന്റെകൂടി അടിലസ്ഥാനത്തിലാണ് രാജി എന്നും അടൂര്‍ പറഞ്ഞു.
അന്വേഷണ കമ്മീഷനെതിരെയും അടൂര്‍ പൊട്ടിതെറിച്ചു.
അന്വേഷണ കമ്മീഷനെതിരെയും അടൂര്‍ പൊട്ടിതെറിച്ചു. വസ്തുതാ വിരുദ്ധമായ കാരണങ്ങള്‍ ശങ്കര്‍ മോഹനെതിരെ കമ്മാഷന്‍ റിപ്പോര്‍ട്ടില്‍ സമര്‍പ്പിച്ചു എന്നും അടൂര്‍ ഗോപാലകൃഷ്ണന് രാജി പ്രഖ്യാപിക്കവേ പറഞ്ഞു. തന്റെ അന്വേഷണങ്ങളിലും പരിശോധനകളിലും പരിപൂര്‍ണ്ണമായ ബോധ്യമുള്ള കാര്യങ്ങളാണ് ഇതെന്നും അടൂര്‍ പറഞ്ഞു.
തിരക്കഥയിലും സംവിധാനത്തിലും പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദാനന്തര ബിരുദമുള്ള ഇന്ത്യയിലെ എല്ലാ പ്രമുഖ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും നാല് പതിറ്റാണ്ടുകാലം സേവനമനുഷ്ഠിച്ച ഈ മേഖലയില്‍ രാജ്യത്തെ തന്നെ ഏറ്റവും കഴിവുള്ള വ്യക്തിയാണ് ശങ്കര്‍ മോഹന്‍ എന്ന് അടൂര്‍ പറഞ്ഞു. അദ്ദേഹത്തെയാണ് വിളിച്ചു വരുത്തി അപമാനിച്ചത്. ഇത്തരം ആരോപണങ്ങള്‍ എന്നല്ല യാതൊരുവിധ ആരോപണങ്ങളും അദ്ദേഹത്തിന് എതിരെ ഈ സ്ഥാപനങ്ങളില്‍ നിന്ന് ഉണ്ടായിട്ടില്ല എന്ന് അടൂര്‍ പറയുന്നു.
വിഷയങ്ങള്‍ക്ക് പിന്നില്‍ ക്ലാര്‍ക്ക്
ദളിത് സമുദായത്തില്‍ പെട്ട ഒരു ക്ലാര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയിരുന്ന കെടുകാര്യസ്ഥത മൂലം പല വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങളും മുടങ്ങിയിരുന്നു, താല്‍ക്കാലിക ജീവനക്കാരനായ ഈ ക്ലര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ശങ്കര്‍ മോഹനന് ചോദ്യം ചെയ്തിരുന്നു. ഇനി പുനര്‍ നിയമനം ഉണ്ടാകില്ല എന്ന ഭയത്താല്‍ ഈ ക്ലര്‍ക്ക് വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ച് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു എന്ന് അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
വിവാദങ്ങള്‍ക്കിടെ കെ ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനം ഒഴിയാന്‍ അടൂര്‍, മീറ്റ് ദ പ്രസില്‍ നിലപാട് വ്യക്തമാക്കും, രാജി പ്രഖ്യാപനത്തിനും വേദിയാവും മീറ്റ് ദ പ്രസ്