മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗണ്‍സിലിന് കീഴില്‍ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ 41 ഗ്രന്ഥശാലകളെ ആധുനിക വല്ക്കരിക്കരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എല്‍ദോഎബ്രഹാം എം.എല്‍ എക്ക് താലൂക്ക് ലൈബ്രറി കൗണ്‍സിന്റെ നിവേദനം പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ. ഉണ്ണി എന്നിവര്‍ എം.എല്‍.എയുടെ വസതിയിലെത്തി നല്കി. മൂവാറ്റുപുഴ നഗരസഭയിലേയും ,പായിപ്ര , വാളകം, മാറാടി ,ആരക്കുഴ , മഞ്ഞള്ളൂര്‍, കല്ലൂര്‍ക്കാട്, ആയവന, എന്നീ പഞ്ചായത്തുകളിലേയും , (പോത്താനിക്കാട് പഞ്ചായത്തിലെ ഒരു ലൈബ്രറിയുമുള്പ്പടെ) 41 ലൈബ്രറി കളിലാണ് ആധുനിക വല്‍ക്കരണ പദ്ധതി നടപ്പിലാക്കേണ്ടത്. ഒരോ ഗ്രന്ഥശാലക്കും എന്താണ് ആവശ്യം എന്നതിനെ സംബന്ധിച്ച് പഠനം ആവശ്യമാണെന്നും നിവേദനം സ്വീകരിച്ചു കൊണ്ട് എം.എല്‍.എ പറഞ്ഞു.
മുവാറ്റുപുഴ താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന 41 ഗ്രന്ഥശാലകളേയും വിവര വിനിമയ കേന്ദ്രങ്ങളാക്കി മറ്റി തീര്‍ക്കുന്നതിനുള്ള വികസന കാഴ്ചപ്പാടില്‍ നിന്നു കൊണ്ടുള്ള പദ്ധതിക്ക് രൂപം കൊടുക്കും.ഗ്രന്ഥശാലകള്‍ വായന കേന്ദ്രങ്ങള്‍ എന്നതിനു പുറമെ ഇന്‍ഫര്‍മേഷന്‍ സെന്ററായി മാറുമ്പോഴാണ് തൊഴിലന്വേഷകരുള്പ്പടെയുള്ള യുവതി യുവാക്കളെ ലൈബ്രറികളിലേക്ക് ആകര്‍ഷിക്കുവാന്‍ കഴിയുകയൊള്ളു. അത്തരത്തിലേക്ക് ഗ്രന്ഥശാലകളെ മാറ്റി തീര്‍ക്കുന്നതിനുള്ള ആധുനീക വല്‍ക്കരണ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് എം.എല്‍.എ അറിയിച്ചു.