തിരുവനന്തപുരം: സലീന സലാവുദീന് ജവഹര്‍ലാല്‍ നെഹ്രു കള്‍ച്ചറല്‍ സൊസൈറ്റിയുടെ ജവഹര്‍ പുരസ്കാര്‍ 2024 ലഭിച്ചു. ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമായ നവംബര്‍ 14 ന് തിരുവനന്തപുരത്ത് വഴുതക്കാട് ചിത്തരഞ്ജന് ഹാളില്‍ വച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പുരസ്കാരം വിതരണം ചെയ്യും. സ്മൃതിപഥങ്ങള്‍, ഋതുഭേദങ്ങള്‍, ജനിമൃതികള്‍, റഡീമര്‍ എന്നീ നാല് കവിതാസമാഹാരങ്ങളും, ഒരു ഫെയ്സ്ബുക്ക് അപാരത(കഥകള്‍),അവസാനത്തെ അദ്ധ്യായം(നോവല്‍) എന്നീ ആറ് പുസ്തകങ്ങള്‍ സലീനയുടെ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബുക്ക് കഫേ സാഹിത്യപുരസ്കാരം(2023), നിറവ് സാഹിത്യ സാംസ്കാരിക പുരസ്കാരം(2023), ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം(2024), അക്ഷരജ്യോതിഷ് സാഹിത്യപുരസ്കാരം(2024), പി. ഭാസ്കരന് കലാനിധി സാഹിത്യശ്രേഷ്ഠ പുരസ്കാരം(2024), അക്ഷരനക്ഷത്രം സാഹിത്യപുരസ്കാരം (2024),ഇടശ്ശേരി സ്മാരക കാവ്യശ്രേഷ്ഠ പുരസ്കാരം(2024), ബാബാസാഹേബ് ബി. ആര്. അംബേദ്ക്കര്‍ നാഷണല്‍ ഫെല്ലോഷിപ്പ് അവാര്‍ഡ് 2024 എന്നീ അംഗീകാരങ്ങളും നിരവധി സാഹിത്യ ആദരവുകളും ‘പെന്‍ഡ്രൈവ്’ ലോകസാഹിത്യ റെക്കോര്‍ഡുകളും ഇതിനോടകം സലീന കരസ്ഥമാക്കിയിട്ടുണ്ട്. മക്കള്‍ ഷിനാസ് സലാവുദീന് (ഡന്റല്‍ സര്ജന്), ഷാറൂഖ് സലാവുദീന് (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, ലണ്ടന്‍).