മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നടത്തിയ ആസ്വാദനകുറിപ്പെഴുത്ത്, പ്രബന്ധ രചന മത്സരങ്ങളില്‍ വിജയികളായവരെ ജഡ്ജിംഗ് കമ്മറ്രി പ്രഖ്യാപിച്ചു. റ്രി. ഡി. രാമകൃഷ്ണന് എഴുതിയ വയലാര്‍ അവാര്‍ഡ് നേടിയ നോവല്‍ സുഗന്ധി എന്ന ആണ്ടാള്‍ ദേവ നായികയാണ് ആസ്വാദന കുറിപ്പെഴുത്ത് മത്സരത്തിനായി തെരഞ്ഞെടുത്തത്. മഹാമാരികളും അതിജീവനവും എന്നതാണ് പ്രബന്ധ രചനക്കായി തെരഞ്ഞെടുത്ത വിഷയും . കെ.എന്‍. മോഹനന് കണ്‍വീനറും, എഴുത്തുകാരന് അരവിന്ദന്, മേള മോഹന്‍ ദാസ് , എ.കെ. വിജയകുമാര്‍ , സി.എന്‍. കുഞ്ഞുമോള്‍ എന്നിവര്‍ അംഗങ്ങളുമായ ജഡ്ജിംഗ് കമ്മറ്റിയാണ് പുസ്തകം തെരഞ്ഞെടുത്തതും, വിഷയും നിശ്ചയിച്ചതും. 36 ഗ്രന്ഥശാലകളില്‍ നിന്നു ലഭിച്ച സൃഷ്ടികള്‍ ജഡ്ജിംഗ് കമ്മറ്റി പരിശോധിച്ച ശേഷമാണ് വിജയികളെ പ്രഖ്യാപിച്ചത്.ആസ്വാദന കുറിപ്പ് മത്സരത്തില്‍ എം.ആര്.രാജം ഒന്നാം സ്ഥനവും , ഹരീഷ് ആര് രണ്ടാം സ്ഥാനവും , എം.കെ.. ജയശ്രീ മൂന്നാം സ്ഥാനവും , പ്രബന്ധ രചന മത്സരത്തില്‍ കെ.കെ. മനോജ് ഒന്നാം സ്ഥനവും, ബി.എസ്. കാര്‍ത്തിക രണ്ടാം സ്ഥനവും, നന്ദന ജയന് മൂന്നാം സ്ഥനവും കരസ്ഥമാക്കിയതായി ജഡ്ജിംഗ് കമ്മറ്റി കണ്‍വീനര്‍ കെ.എന്‍. മോഹനന് അറിയിച്ചു. മത്സര വിജയികള്‍ക്ക് 2000, 1500,1000 എന്നീ ക്രമത്തില്‍ ക്യാഷ് അവാര്‍ഡും, പ്രശസ്തിപത്രവും മൊമന്റോയും നല്‍കും. 22ന് വൈകിട്ട് 3.30 ന് പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയല്‍ ലൈബ്രറിയില്‍ ചേരുന്ന സമ്മാനദാ ന ചടങ്ങ് നോവലിസ്റ്ര് ടി.ഡി. രാമകൃഷ്ണന് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുമെന്ന് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ. ഉണ്ണി എന്നിവര്‍ അറിയിച്ചു.