കോഴിക്കോട് : എഴുത്തുകാരന് ഫ്രാന്‍സിസ് നൊറോണ സര്‍ക്കാര്‍ ജോലി രാജിവെച്ചു. മാസ്റ്റര്‍പീസ് എന്ന തന്റെ നോവലിനെ കുറിച്ച് പരാതിയും അന്വേഷണവും ഉണ്ടായ സാഹചര്യത്തിലാണ് രാജി. കോഴിക്കോട് കുടുംബ കോടതിയിലെ സീനിയര്‍ ക്ളാര്‍ക്കായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു. മൂന്ന് വര്‍ഷത്തോളം സര്‍വീസ് അവശേഷിക്കെയാണ് സ്വയം വിരമിച്ചത്.
‘മാസ്റ്റര്‍പീസ്’ എന്ന നോവലിനെതിരെ ഹൈക്കോടതിയില്‍ പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് അന്വേഷണവും നടന്നു. തിരുത്തല്‍ നല്‍കിയിട്ട് ജോലിയില്‍ തുടര്‍ന്നാല്‍ മതി എന്നായിരുന്നു മേലധികാരികളുടെ നിലപാട്. പിന്നാലെയാണ് രാജിവെച്ചത്.സ്വതന്ത്രമായി എഴുതാനുള്ള സാഹചര്യം നഷ്ടമായതിനാലാണ് രാജി വെക്കുന്നതെന്ന് നൊറോണ പറഞ്ഞു. തന്റെ എഴുത്തിനെ തടയാന്‍ ചിലര്‍ മനപൂര്‍വം ശ്രമിച്ചതായും ഔദ്യോഗിക ജീവിതത്തിന്റെ പരിമിതികളില്‍ തന്നെ ഒതുക്കാന്‍ പലരും ശ്രമിച്ചെന്നും നൊറോണ പറയുന്നു. നൊറോണയുടെ കഥയെ അസ്പദമാക്കി രചിച്ച കക്കുകളി എന്ന നാടകം അടുത്തിടെ വിവാദമായിരുന്നു. ആലപ്പുഴ ചാത്തനാട് സ്വദേശിയാണ് ഫ്രാന്‍സിസ് നൊറോണ.