കോഴിക്കോട് കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ പിതാവ് കുത്തിക്കൊന്നു. ഇവരുടെ മകൻ ക്രിസ്റ്റിയെ (24) ബിജു എന്നു വിളിക്കുന്ന ജോൺ ചെറിയാൻപുരയാണ് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെയാണ് ഈ സംഭവം. ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ജോൺ സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ആളാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി തിരുവമ്പാടിയിലെ ബന്ധുവീട്ടിൽ പോയ ബിജു അവിടെ മദ്യപിച്ചു പ്രശ്നമുണ്ടാക്കിയിരുന്നു. വിവരം അറിഞ്ഞ മകൻ ക്രിസ്റ്റിയും ബന്ധുവും ഇവിടേക്കെത്തി ബിജുവിനെ തിരിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു.