ലാവ്ലിന് കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു. ലളിത് പിന്മാറി. കേസ് ഉചിതമായ ബെഞ്ച് പരിഗണിക്കട്ടെയെന്ന് ജസ്റ്റിസ് യു.യു. ലളിത് പറഞ്ഞു. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് 2017 മുതല്‍ കേള്‍ക്കുന്ന കേസാണ് ലാവ്ലിന്. ഉചിതമായ ബെഞ്ച് ചീഫ് ജസ്റ്റിസ് തീരുമാനിക്കുമെന്നും ജസ്റ്റിസ് യു.യു. ലളിത് പറഞ്ഞു.
ജസ്റ്റിസുമാരായ യുയു ലളിത് സരണ്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചായിരുന്നു കേസ് പരിഗണിക്കേണ്ടിയിരുന്നത്, പിണറായി വിജയന്, കെ.മോഹന ചന്ദ്രന്, എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയില്‍ തുടരുന്ന കസ്തൂരി രങ്കഅയ്യര്‍ ഉള്‍പ്പടെ മൂന്ന് ഉദ്യോഗസ്ഥരും നല്കിയ ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്.
ജസ്റ്റിസ് എന്‍വി രമണ അദ്ധ്യക്ഷനായ കോടതിയില്‍ നിന്ന് കഴിഞ്ഞ ദിവസമായിരുന്നു ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചിലേക്ക് കേസ് മാറ്റിയത് അതാണ് വീണ്ടും എന്‍ വി രമണയുടെ ബെഞ്ചിലേക്ക് അയച്ചിരിക്കുന്നത്.