കോട്ടയത്ത് അമ്മയെ മകന് കഴുത്തറുത്ത് കൊന്നു. തൃക്കൊടിത്താനം കന്യാക്കോണില്‍ കുഞ്ഞന്നാമ്മ (55) യാണ് മകന്റെ വെട്ടേറ്റ് മരിച്ചത്.ശനിയാഴ്ച്ച രാത്രിയിലാണ് കുഞ്ഞന്നാമ്മയ്ക്ക് ദാരുണാന്ത്യം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മകന് ജിതിന്‍ബാബു (27) നെ കസ്റ്റഡിയിലെടു ത്തതായി തൃക്കൊടിത്താനം പോലീസ് അറിയിച്ചു. മകന് അമ്മയുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമ്മയെ കൊന്ന ശേഷം മകന് അടുത്തുള്ളവരെ വിളിച്ച് സംഭവം പറഞ്ഞു. നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.