യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ചിത്രങ്ങള്‍ പ്രചരിപ്പിച്ച 6 പേര് അറസ്റ്റില്‍. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന്് കഴിഞ്ഞ ദിവസമാണ് പുറത്തായത്. ഉത്തര്‍പ്രദേശിലെ ബദുവാന്‍ ജില്ലയിലാണ് സംഭവം. അറസ്റ്റിലായ പ്രതികളില്‍ 15നും 17നും ഇടയില്‍ പ്രായമുള്ള രണ്ട് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
30കാരിയായ യുവതിയെയാണ് ഇവര്‍ കൂട്ടബലാത്സംഗം ചെയ്തത്. യുവതിയെ പാടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ സംഘം ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ വിഡിയോ ആയി പകര്‍ത്തുകയായിരുന്നു. ഒക്ടോബറിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഈ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
പ്രതികള്‍ വിഡിയോ 300 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു എന്നാണ് വിവരം. ബലാത്സംഗത്തിന് ഇരയായത് ഒരു ദളിത് യുവതി ആണെന്നും റിപ്പോര്‍ട്ടുണ്ട്.