കസ്റ്റംസിന് നല്കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. 33 പേജുള്ള രഹസ്യെമാഴിയുടെ പകര്‍പ്പ് നിയമപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി നല്‍കണമെന്നാണ് സ്വപ്നയുടെ ആവശ്യം.
നേരത്തേ കീഴ്ക്കോടതി സ്വപ്നയുടെ ആവശ്യത്തെ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്വപ്നാ സുരേഷ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം മൊഴിപ്പകര്‍പ്പ് നേരത്തെ പുറത്തു വന്നതാണെന്നും രഹസ്യസ്വഭാവം നഷ്ടപ്പെട്ടെന്നും സ്വപ്ന കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മൊഴിപ്പകര്‍പ്പ് നല്‍കാനാകില്ലെന്നാണ് കസ്റ്റംസിന്റെ നിലപാട്. മൊഴിയില്‍ ഉന്നത വ്യക്തികളെക്കുറിച്ച് വെളിപ്പെടുത്തലുകളുണ്ടെന്നും പുറത്തുപോകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.