കൊച്ചി നാവിക ആസ്ഥാനത്തിന് സമീപം ഡ്രോണ്‍ പറത്തിയ യുവാവ് അറസ്റ്റില്‍. വടുതല സ്വദേശിയായ ലോയ്ഡ് ലിനസിനെ നേവി പിടികൂടി പൊലീസിന് കൈമാറി. ഡ്രോണ്‍ പറത്തുന്നതിന് യുവാവ് നേവിയില്‍ നിന്ന് അനുമതി നേടിയിരുന്നില്ല.
തോപ്പുംപടി പഴയ പാലത്തില്‍ നിന്നാണ് യുവാവ് ഡ്രോണ്‍ പറത്തിയത്. വ്ലോഗറാണെന്നും യൂട്യൂബ് ചാനലിന് വേണ്ടിയാണ് ഡ്രോണ്‍ പറത്തിയതെന്നും യുവാവ് പറഞ്ഞു. എന്നാല്‍ യുവാവിനെതിരെ തോപ്പുംപടി പോലീസ് കേസെടുത്തു.