പെണ്‍കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി തമിഴ്നാട്ടില്‍ അറസ്റ്റിലായി. കുട്ടിക്ക് ഫോണ്‍ നല്കിയ പിതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.തഞ്ചാവൂര്‍ ജില്ലയിലാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി അറസ്റ്റിലായത്. കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ കാണുകയും അത് സാമൂഹികമാധ്യമം വഴി പ്രചരിപ്പി ക്കുകയും ചെയ്യുന്നതായി പോലീസിന്റെ സാമൂഹികമാധ്യമ നിരീക്ഷണ വിഭാഗമാണ് കണ്ടെത്തിയത്. ഫോണ്‍ നമ്പരും ഐ.പി. വിലാസവും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഫോണ്‍ ഉടമയുടെ വിലാസവും കണ്ടെത്തി.വിലാസമന്വേഷിച്ചെത്തിയ പോലീസ് ഫോണ്‍ നമ്പരിന്റെ ഉടമയായ പിതാവിനെ പിടികൂടി. എന്നാാല്‍ പിതാവിന്റെ ഫോണ്‍ ഉപയോഗിച്ച് മകനാണ് ദൃശ്യങ്ങള്‍ കണ്ടതും പ്രചരിപ്പിച്ചതുമെന്ന് പോലീസ് പറഞ്ഞു.
Home Crime & Court പെണ്‍കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച 16 കാരന് അറസ്റ്റില്‍