തിരുവനന്തപുരം: ആട്ടോറിക്ഷയില്‍ ചാരായം സൂക്ഷിച്ച് ആവശ്യകാര്‍ക്ക് എത്തിച്ചു കൊടുത്തു കൊണ്ടിരുന്ന ജേഷ്ഠാനുജന്മാര് പിടിയില്‍. തിരുവനന്തപുരം,പേരൂര്‍ക്കട വില്ലേജില്‍ മണലയം ദേശത്ത് വടക്കേക്കര വീട്ടില്‍ ചന്ദ്രന് മകന് കണ്ണന് എന്ന് വിളിക്കുന്ന വിനോദിനെയും(33)് വടക്കേ ചരുവിള വീട്ടില്‍ മോഹനന് മകന് അരുണിനെയും(22) ആണ് എക്സൈസ് എന്ഫോഴ്മെന്റ്റ് ആന്റ്റ് ആന്റ്റീ നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ആര് മുകേഷ് കുമാറും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റുചെയ്തത്. മലമുകള്‍ സെന്റ് ശാന്താല്‍ സ്കൂളിന് സമീപത്ത് നിന്നും kl 01 bl 2104 ആട്ടോറിക്ഷയില്‍ കൊണ്ട് നടന്നു ചാരായം ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുത്തു കൊണ്ടിരുന്ന സംഘമാണ് അറസ്റ്റിലായത്. പ്രിവന്റ്റീവ് ആഫീസര്‍മാരായ എസ് മധുസൂദനന് നായര്‍ (IB) കൃഷ്ണരാജ് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജസീം, സുബിന്, ജിതേഷ് , രാജേഷ് ,ഷംനാദ് വനിതാ സിവില്‍ എക്സൈസ് ആഫീസര്‍ ഓഫീസര്‍മാരായ വിനീതറാണി,അഞ്ജന എക്സൈസ് ഡ്രൈവര്‍ ജയകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.