ആലുവ: എടയപ്പുറത്ത് ഹൈക്കോടതി ജീവനക്കാരന് സഹോദരനെ വെടിവെച്ച് കൊന്നു. തൈപറമ്പില്‍ പോള്‍സനാണ് ഇളയ സഹോദരന് തോമസിന്റെ വെടിയേറ്റ് മരിച്ചത്. അര്‍ധരാത്രിയോടെയാണ് സംഭവം. വീട്ടില്‍ ബൈക്ക് വെക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കങ്ങളുണ്ടായിരുന്നു.
തര്‍ക്കം പിന്നീട് ബൈക്ക് അടിച്ച് തകര്‍ക്കുന്നതില്‍ കലാശിച്ചു. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതക വിവരം തോമസ് തന്നെയാണ് പൊലീസിനെ വിളിച്ചറിയിച്ചത്. വീട്ടിലെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. തോക്കും പിടിച്ചെടുത്തു.