ലക്നൗ : പ്രണയ വിവാഹത്തെ എതിര്‍ത്ത പിതാവിനെ മകളും കാമുകനും ചേർന്ന് കൊലപ്പെടുത്തി മരത്തില്‍ കെട്ടിതൂക്കി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. കര്‍ഷകനായ ഹര്‍പാല്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകള്‍ പ്രീതി ധര്‍മേന്ദ്ര യാദവ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തില്‍ പിതാവിന് സമ്മതമല്ലായിരുന്നു. അതിനാൽ തൻ്റെ സ്വത്ത് നല്‍കില്ലെന്ന് അറിയിക്കുകയും ചെയ്തു. സ്വത്ത് കിട്ടില്ലെന്ന് മനസിലാക്കിയ ഇരുവരും പിതാവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
നാല്‍പ്പത്തിയാറുകാരനായ ഹര്‍പാല്‍ സിംഗിന് മദ്യം നല്കി അബോധാവസ്ഥയിലായ ശേഷം മകളും കാമുകനും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം മൃതദേഹം മരത്തില്‍ കെട്ടിതൂക്കി. ഇതിനായി മൂന്നാമതൊരാളും ഇവരെ സഹായിച്ചു. ഹര്‍പാല്‍ സിംഗിൻ്റെത് ആത്മഹത്യയാണെന്നാണ് പൊലീസ് ഉള്‍പ്പടെ ആദ്യം കരുതിയത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ശരീരത്തില്‍ അടിയേറ്റ പാടുണ്ടെന്ന് തെളിഞ്ഞത്. ഇയാളുടെ ഭാര്യ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
അന്വേഷണം ആരംഭിച്ച പൊലീസ് ഹര്‍പാല്‍ സിംഗ് മരണപ്പെട്ട ദിവസം ഇയാളുടെ ഫോണിലേക്ക് മകള്‍ നിരവധി പ്രാവശ്യം വിളിച്ചതായി കണ്ടെത്തി. ഇതിന് പിന്നാലെ പ്രീതിയെയും കാമുകന് ധര്‍മേന്ദ്ര യാദവിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. സംഭവത്തില്‍ പങ്കുള്ള മൂന്നാമനെതിരെയും അന്വേഷണം നടക്കുകയാണ്.