മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ പുതിയതായി തുടങ്ങുന്ന ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കോടതിയുടെ ഉല്‍ഘാടനം കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സി.കെ.അബ്ദുള്‍ റഹിം നിര്‍വഹിക്കും. കോടതി സമുച്ചയത്തിലുള്ള അഡ്വ. കെ.ഒ.യോഹന്നാന് മെമ്മോറിയല്‍ ഹാളില്‍ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജി ഡോ.കൗസര്‍ ഇടപ്പഗത്ത് അദ്ധ്യക്ഷത വഹിക്കും.
കൂത്താട്ടുകുളത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കോടതി നിര്‍ത്തലാക്കി മൂവാറ്റുപുഴ ജുഡീഷ്യല്‍ സെന്റ്റിലേക്ക് മാറ്റുവാന്‍ കേരള ഹൈക്കോടതി തീരുമാനിച്ചതിനെത്തുടര്‍ന്നാണ് കോടതി മൂവാറ്റുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ജില്ലയില്‍ കെട്ടിക്കിടക്കുന്ന ക്രിമിനല്‍ കേസ്സുകളില്‍ ഒരു ഭാഗം പുതിയ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റുന്നതോടെ കോടതിയുടെ പ്രവര്‍ത്തനത്തിനു് പരിപൂര്‍ണ്ണത വരും. ഇപ്പോള്‍ കൂത്താട്ടുകുളം പോലീസ് സ്റ്റേഷന് മാത്രമാണ് പുതിയ മജിസ്ട്രേറ്റ് കോടതിയുടെ പരിധിയില്‍ പ്രവര്‍ത്തിക്കുന്നത്. പിന്നീട് വാഴക്കുളം പോലീസ് സ്റ്റേഷന്കുടി പുതിയ മജിസ്ട്രേറ്റ് കോടതിയിയുടെ അധികാര പരിധിയിലേക്ക് മാറ്റും. മൂവാററുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി നമ്പര്‍ 3 എന്നായിരിക്കും കോടതി അറിയപ്പെടുക
ആക്ടിംഗ് ചീഫ് ജസ്റ്റിസായശേഷം ആദ്യമായി മൂവാറ്റുപുഴയിലെത്തുന്ന ജസ്റ്റിസ് സി.കെ.അബ്ദുള്‍ റഹിമിനു് വിപുലമായ സ്വീകരണം നല്‍കുമെന്ന് ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.ജി.സുരേഷ് അറിയിച്ചു. ഉല്‍ഘാടന ചടങ്ങില്‍ അഡീഷണല്‍ ജില്ലാ ജഡ്ജി കെ.എന്‍.പ്രഭാകരന്, വിജിലന്‍സ് ജഡ്ജി ഡോ.ബി.കലാംപാഷ, കുടുംബക്കോടതി ജഡ്ജി വി.ദിലീപ്, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പ്രിയാ ചന്ദ്, ഗവ. പ്ലീഡര്‍ ടിഗ്ഗിന്സ് ജോര്‍ജ്ജ്, മുന്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റുമാരായ അഡ്വ.വര്‍ഗീസ് മാത്യു, അഡ്വ.പോള്‍ ജോസഫ്, ബാര്‍ അസോസിയേഷന് സെക്രട്ടറി ടോണി ജോസ് മേമന , അഡ്വക്കേറ്റ് ക്ലര്‍ക്ക് അസോസിയേഷന് പ്രസിഡന്റ് കെ.എം.ജോസഫ് എന്നിവര്‍ പ്രസംഗിക്കും.