ചൂതാട്ട കേന്ദ്രം നടത്തിയ പ്രമുഖ തമിഴ് നടന് അറസ്റ്റില്‍. യുവനടന് ഷാം ആണ് അറസ്റ്റിലായത്. നടനെക്കൂടാതെ 12 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. നടന്റെ അപ്പാര്‍ട്ട്മെന്റിലാണ് ചൂതാട്ടം നടന്നത്. നടന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍നിന്ന് ചൂതാട്ടത്തിന്റെ ടോക്കണുകള്‍ കണ്ടെടുത്തെന്ന് പോലീസ് പറഞ്ഞു. ലോക്ഡൗണ്‍ കാലത്ത് തമിഴ് സിനിമയിലെ മറ്റു പല പ്രമുഖ നടന്മാരും രാത്രി വൈകി ഇവിടെയെത്തി ചൂതാട്ടം നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു. മറ്റ് ഏതെങ്കിലും നടന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നു വ്യക്തമല്ല. ചൂതാട്ടത്തില്‍ വന്‍തുക നഷ്ടപ്പെട്ട പ്രമുഖ നടനാണ് ഷാമിന്റെ ചൂതാട്ട കേന്ദ്രത്തെക്കുറിച്ചുള്ള വിവരം നല്‍കിയതെന്നാണു വിവരം. ഇന്ത്യാ ടുഡേയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.