തിരുവനന്തപുരം:കുടുംബസമേതം രാത്രി നടക്കാൻ ഇറങ്ങിയപ്പോൾ അക്രമിസംഘം ഭാര്യമാരെ കടന്നുപിടിച്ചത് ചോദ്യംചെയ്ത ഏജീസ് ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരം പേട്ടയില്‍ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. ഏജീസ് ഓഫീസിലെ സീനിയര്‍ അക്കൗണ്ടന്റും ഹരിയാന സ്വദേശിയുമായ രവി യാദവ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ജസ്വന്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
രാത്രിയിൽ ഉദ്യോഗസ്ഥര്‍ക്ക് നേരേ ബൈക്കിലെത്തിയാണ് ആക്രമണം നടത്തിയത്. അക്രമിസംഘം ആദ്യം ഉദ്യോഗസ്ഥരുടെ ഭാര്യമാരെ റോഡില്‍വച്ച് കടന്നുപിടിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്തതോടെയാണ് വെട്ടിപരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധം പൊലീസ് സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തു.
പൊലീസെത്തിയാണ് ഇവരെ ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍നിന്ന് തിരികെ വീട്ടിലെത്തിയ ശേഷവും അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വീടിന് മുന്നിലെത്തി ഭീഷണി മുഴക്കിയ അക്രമിസംഘം ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് മടങ്ങിയത്. തലസ്ഥാന നഗരത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണമുണ്ടായത് അതീവഗൗരവമേറിയ സംഭവമാണെന്നാണ് പോലീസ് പറഞ്ഞു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് അറിയിച്ചു.