കാരുണ്യ ക്രമക്കേട് കേസില്‍ ഉമ്മന്‍ ചാണ്ടിക്കും കെഎം മാണിക്കും ക്ലീന്‍ചിറ്റ്. പദ്ധതിയില്‍ അഴിമതി നടന്നിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. ഉണ്ടായത് ചില പോരായ്മകള്‍ മാത്രമാണെന്നും അന്വേഷണം നടന്നത് കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള പണം വകമാറ്റി എന്ന ആരോപണത്തില്‍ ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.