കാലടിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞരിച്ചു കൊലപ്പെടുത്തി. 35 വയസുള്ള രത്നാവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുകേഷ് കുമാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാതി തോട്ടത്തില്‍ വച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊലപ്പെടുത്തിയത്. സംശയമാണ് കൊലപാതക കാരണമെന്ന് പ്രതി മൊഴി നല്കി.
ഇന്നലെ രാത്രി മുകേഷ് ഭാര്യയെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സംശയം തോന്നിയ പൊലീസ് മുകേഷിനെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് കൊലപാതകവിവരം പുറത്ത് വരുന്നത്. തമിഴ്നാട് സ്വദേശികളാണ്.