എംഎം മണി എംഎല്‍എ സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞതായി പരാതി. ഇടുക്കി രാജാക്കാടിന് സമീപമാണ് സംഭവം നടന്നത്. എംഎം മണിയുടെ വാഹനം കുഞ്ചിത്തണ്ണിയില്‍ നിന്നും രാജാക്കാടിന് വരുന്ന സമയത്തായിരുന്നു സംഭവം കുഞ്ചിത്തണ്ണി സ്വദേശി മാട്ടയില്‍ അരുണ്‍ ആണ് അസഭ്യം വിളിച്ചത്.
എംഎല്‍എയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്ന് പോയതാണ് ഇയാളെ പ്രകോപിപ്പിച്ചത്. പിന്നാലെയെത്തിയ അരുണ്‍ തന്റെ ജീപ്പ് എംഎല്‍എയുടെ വാഹനത്തിന് കുറുകെ നിര്‍ത്തിയ ശേഷമാണ് അസഭ്യം വിളിച്ചത്.
വാഹനം തടഞ്ഞ് യുവാവ് അസഭ്യം പറഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി എം.എം മണി എം.എല്‍.എ. വാഹത്തില്‍ നിന്ന് ഇറങ്ങിച്ചെന്നപ്പോള്‍ എം.എല്‍.എ ആണെന്നൊന്നും നോക്കില്ലെന്ന് പറഞ്ഞ് ചീത്ത വിളിച്ചു. ഇത്തരമൊരു സംഭവം ജീവിതത്തില്‍ ആദ്യമാണ്. ആസുത്രിതമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി രാജാക്കാട് വെച്ചാണ് കുഞ്ചിത്തണ്ണി സ്വദേശി അരുണ്‍ എം.എം മണിയെ അസഭ്യം പറഞ്ഞത്. എം.എല്‍.എയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്നുപോയതാണ് തര്‍ക്കത്തിന് കാരണം. ഗണ്‍മാന്റെ പരാതിയില്‍ പൊലീസ് അരുണിനെതിരെ കേസെടുത്തു.