തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ വനിതാ മജിസ്ട്രേറ്റിനെ ചേംബറില്‍ പൂട്ടിയിട്ടു. മജിസ്ട്രേറ്റ് ദീപ മോഹനെയാണ് പൂട്ടിയിട്ടത്. അപകടക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതിനേ തുടര്‍ന്നാണ് സംഭവം. കേസിലെ സാക്ഷി ഒത്തുതീര്‍പ്പ് നീക്കത്തില്‍ നിന്ന് പിന്മാറിയതോടെയാണ് ജാമ്യം റദ്ദാക്കിയത്.