കൊണ്ടോട്ടിയില്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിന് മുമ്പായി പതിനഞ്ചുകാരന് ആക്രമണം ആസൂത്രണം ചെയ്തതെന്ന് സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു. ദേശീയ പാതയ്ക്ക് സമീപമുള്ള സ്ഥാപനത്തിന്റെ സിസിടിവിയില്‍ നിന്നാണ് ആക്രമണത്തിന് മുന്‍പ് പ്രതി പ്രദേശം നിരീക്ഷിക്കാനെത്തിയതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്.
സംഭവ സ്ഥലത്തുനിന്ന് മീറ്ററുകള്‍ മാറിയാണ് പ്രതിയുടെ വീട്. ഒക്ടോബര്‍ 25 നായിരുന്നു കൊണ്ടോട്ടിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന ഇരുപത്തൊന്നുകാരിയെ ക്ലാസിലേക്ക് പോകും വഴി പത്താംക്ലാസുകാരനായ പ്രതി ആക്രമിച്ചത്. നടന്നു പോകുകയായിരുന്ന യുവതിയെ പിന്നില്‍ നിന്ന് ആക്രമിച്ച പ്രതി ബലമായി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. വയലിലെ വാഴ തോട്ടത്തിലേക്ക് യുവതിയെ എത്തിച്ച് വസ്ത്രങ്ങള്‍ വലിച്ചു കീറാന്‍ ശ്രമിച്ചു. കൈകള്‍ കെട്ടിയിട്ടു. ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ തലയില്‍ കല്ലു കൊണ്ടടിച്ചു. കുതറി മാറിയതിനാല്‍ വലിയ പരിക്കേറ്റില്ല. പിന്നീട് പ്രതി പിറകെ വന്നെങ്കിലും തൊട്ടടുത്ത വീട്ടിലേക്ക് ഓടി കയറി പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു.
പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ 164 മൊഴി മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് രേഖപ്പെടുത്തിയിരുന്നു