പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും നടപടി. 8 സംസ്ഥാനങ്ങളില്‍ റെയ്ഡുകള്‍ പുരോഗമിക്കുകയാണ്. കര്‍ണാടക, അസം, യുപി, മഹാരാഷ്ട്ര, ദില്ലി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവില്‍ റെയ്ഡുകള്‍ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെ നേതൃത്വത്തിലാണ് പരിശോധനകള്‍. എന്‍ഐഎ അല്ല റെയ്ഡ് നടത്തുന്നത് എന്ന് ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മംഗളൂരുവില്‍ നിന്ന് 10 പേരെയും ഉഡുപ്പിയില്‍ നിന്ന് 3 പേരെയും കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകത്തില്‍ ചാമരാജ്നഗര്‍, കല്‍ബുര്‍ഗി എന്നിവിടങ്ങളിലും റെയ്ഡുകള്‍ പുരോഗമിക്കുകയാണ്.
ഇതിനിടെ, ബാഗല്‍കോട്ടില്‍ കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടിനെതിരെയ എന്‍ഐഎ പരിശോധനയ്ക്ക് എതിരെ പ്രതിഷേധിച്ച 7 പേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ കോട്ടയം കോട്ടമുറിയില്‍ ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ച സംഭവത്തിലെ പ്രതികള്‍ പിടിയില്‍. മറ്റം കവല സ്വദേശി നസാറുള്ള, നൂറ്റൊന്ന് കവല സ്വദേശി ഷമീര്‍ സലീം എന്നിവരാണ് അറസ്റ്റിലായത്. തെള്ളകത്ത് കെഎസ്ആര്‍ടിസി ബസ് കല്ലെറിഞ്ഞ് തകര്‍ത്ത പെരുമ്പായിക്കാട് സ്വദേശി ഷാനുല്‍ ഹമീദ്, നൂറ്റൊന്ന് കവല സ്വദേശി മുഹമ്മദ് റാഫി എന്നിവരും അറസ്റ്റിലായി.