പുരാവസ്തു തട്ടിപ്പുകാരന് മോന്സന് മാവുങ്കലിനെതിരായ കേസിലെ വഴിവിട്ട ഇടപെടലിന് ഐ.ജി ലക്ഷമണന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നതായി പൊലീസ്. 2010 ഒക്ടോബറിലാണ് മോന്‍സനെതിരായ കേസില്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ച് ലക്ഷമണന് ഇടപെട്ടതും ആലപ്പുഴ എസ്.പിയില്‍ നിന്ന് ചേര്‍ത്തല സി.ഐയിലേക്ക് അന്വേഷണം മാറ്റി നല്കിയതും.
ഇത് ശ്രദ്ധയില്‍പെട്ടയുടന്‍ ഐ.ജിയ്ക്ക് നോട്ടീസ് നല്കി. ഒക്ടോബര്‍ 16നാണ് എ.ഡി.ജി.പി മനോജ് എബ്രഹാം നോട്ടീസ് നല്‍കിയത്. അന്വേഷണം മാറ്റി നല്കിയ നടപടി എ.ഡി.ജി.പി ഇടപെട്ട് തിരുത്തുകയും ചെയ്തിരുന്നതായും പൊലീസ് വിശദീകരിച്ചു.