കല്പറ്റ: മൂപ്പൈനാട് ചോലാടിയില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുപരിസരത്ത് നര്‍കോട്ടിക് സെല്ലും മേപ്പാടി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പച്ചക്കറി തോട്ടത്തില്‍ കഞ്ചാവുചെടികള്‍ കണ്ടെത്തി.
സംഭവത്തില്‍ ഷബീര്‍ അസീസിനെ (34) അറസ്റ്റ് ചെയ്തു. ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആണ് ജില്ല നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി. രജികുമാറിൻ്റെ നിര്‍ദേശപ്രകാരം ജില്ല ലഹരിവിരുദ്ധ സേനാംഗങ്ങളും മേപ്പാടി എസ്.ഐ വി.പി. സിറാജും സംഘവുമാണ് പ്രതിയെ പിടികൂടിയത്.