ആലുവ: കണ്ടെയ്മെൻ്റ് സോണുകളിൽ ഒരു വിഭാഗം പൊലിസ് ഉദ്യോഗസ്ഥർ പക്ഷപാതമായി പെരുമാറുന്നതായി ആക്ഷേപം ഉയരുന്നു. മഹാമാരിയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ദുരിതത്തിലുള്ള ഉളിയന്നൂർ കുഞ്ഞുണ്ണിക്കര പ്രദേശത്താണ് പൊലിസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇവിടെയുള്ളത്.
അനാവശ്യ സർവീസ് അനുവദിക്കുകയും മൗന അനുവാധം കൊടുക്കുന്ന ചില പോലീസ് ഉദ്ധേഗസ്ഥരുടെ പെരുമാറ്റം നാട്ടുകാർക്കിടയിൽ അമർഷം ഉളവാക്കിയിട്ടുണ്ട്.
ആവശ്യ സർവിസും അനാവശ്യ സർവീസും നോക്കി കടത്തിവിടാൻ വേണ്ട നടപടികൾ ഉണ്ടാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. അവശ്യ സർവീസ് സർക്കാർ അനുവധിച്ച് കൊടുത്തിട്ടുള്ളതാണ് എന്നാൽ പോലീസിന്റെ നടപടി മൂലം ഇപ്പോഴും ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ് നാട്ടുകാർ. അഥിതി തൊഴിലാളികൾക്ക് നേരെ പോലിസ് മർദ്ദനം ഉണ്ടായതായി പരക്കേ അക്ഷേപം ഉയർന്നിട്ടുണ്ട്. കുറ്റക്കാരനായ പോലീസ് ഉദ്ധേഗസ്ഥനെതിരെ വ്യാപകമായ രീതിയിൽ പരാതികൾ നിലനില്ക്കുന്നുണ്ടന്ന് നാട്ടുകാർ പറയുന്നു. ഭൂരിപക്ഷം നിയമപാലകരും തങ്ങളുടെ സുരക്ഷക്കപ്പുറം നിന്ന് ജനസേവനം ചെയ്യുമ്പോഴാണ് ചില പോലിസുകാരുടെ ജനദ്രോഹ നടപടികളെന്ന് നാട്ടുകാർ ചൂണ്ടി കാട്ടുന്നു കുറ്റക്കാർക്കെതിരെ അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.