ആലുവയില്‍ സ്ത്രീധന പീഡന പരാതി നല്കി നിയമ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. മരിച്ച മോഫിയയ്ക്ക് ഭര്‍തൃ വീട്ടില്‍ ക്രൂര പീഡനമാണ് നേരിടേണ്ടി വന്നത്. ഭര്‍തൃ വീട്ടുകാര്‍ മോഫിയയെ അടിമയെ പോലെ ജോലി ചെയ്യിപ്പിച്ചു. മാനസിക രോഗിയായി മുദ്രകുത്താന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണ്. അശ്ലീല ചിത്രങ്ങള്‍ കണ്ട് അനുകരിക്കാന്‍ മോഫിയയെ നിര്‍ബന്ധിച്ചു. 40 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.