ഗാസിയാബാദില്‍ ഫാഷന്‍ ബ്ലോഗറെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. കൈയും കാലും കെട്ടിയാണ് ഫാഷന്‍ ബ്ലോഗര്‍ റിതിക സിംഗിനെ ഭര്‍ത്താവ് ആകാശ് ഗൗതം തള്ളിയിട്ടത്.
ആഗ്രയില്‍ സുഹൃത്തിനൊപ്പം ഫ്ളാറ്റില്‍ താമസിക്കുകയായിരുന്നു മുപ്പതുകാരിയായ റിതിക. ഭര്‍ത്താവ് ആകാശ് ഫ്ളാറ്റില്‍ വരികയായിരുന്നു. സുഹൃത്തിനൊപ്പം താമസിക്കുന്നതിനെ ചൊല്ലി റിതിയും ഭര്‍ത്താവും തമ്മില്‍ വാക്പോര് നടക്കുന്നതിനിടെയാണ് ഭര്‍ത്താവ് അക്രമാസക്തനായത്.
ഫാഷന്‍, ലൈഫ് സ്റ്റൈല്‍ ബ്ലോഗറായ റിതികയിക്ക് ഇന്സറ്റഗ്രാമില് 44,000 ഫോളോവേഴ്സുണ്ട്. 2014 ലാണ് റിതികയും ആകാശും കണ്ടുമുട്ടുന്നത്. പ്രണയത്തിലായ ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു. ആകാശിന് സ്വന്തമായി ജോലിയോ വരുമാനമോ ഇല്ലാതിരുന്നതിനാല്‍ റിതികയുടെ ശമ്പളം പിടിച്ചു വാങ്ങുക പതിവായിരുന്നുവെന്ന് റിതികയുടെ കുടുംബം ആരോപിച്ചു.
വിവാഹ ശേഷം തന്നെ റിതികയ്ക്ക് ഭര്‍ത്താവില്‍ നിന്നും ഭര്‍തൃ വീട്ടുകാരില്‍ നിന്നും നിരവധി പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു. ഒരിക്കല്‍ തേപ്പ് പെട്ടി കൊണ്ട് പൊള്ളിച്ചിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു.