മാവേലിക്കര: മാവേലിക്കര സബ് ജയിലില്‍ നിന്നും പ്രതി രക്ഷപ്പെട്ടു. പുളിക്കീഴ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത അടിപിടി കേസില്‍ ജയിലിലായിരുന്ന വിഷ്ണു ആണ് രാവിലെ രക്ഷപ്പെട്ടത്. സെല്ലില്‍ നിന്ന് കുളിക്കാന്‍ പോയ ഇയാള്‍ വനിതാ ജയിലിന്റെ വശത്തുള്ള മതില് ചാടി രക്ഷപെടുകയായിരുന്നു.
അതേസമയം, ഇടുക്കി നെടുങ്കണ്ടത്ത് കോടതിയില്‍ ഹാജരാക്കുന്നതിനിടെ പൊലീസിനെ വെട്ടിച്ച് ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയിലായി. നാലാം ദിവസമാണ് പ്രതി പിടിയിലായത്. പ്രതിയുടെ വീടിന് സമീപത്ത് വച്ച് തന്നെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രതി ചാടിപ്പോയ സംഭവത്തില്‍ രണ്ട് സിവില്‍ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.