കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്നും ഉത്തരവ് നടപ്പാക്കുമെന്നും വിധിമാറ്റില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചു. ഫ്ളാറ്റ് നിര്‍മാതാക്കളുടെ സംഘടന നല്കിയ ഹര്‍ജി കോടതി തള്ളി. ഫ്ളാറ്റ് നിര്‍മാതാക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ കൈമാറാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫ്ളാറ്റ് ഉടമകള്ക്കെല്ലാവര്ക്കും 25 ലക്ഷം നല്‍കാനാണ് നിര്‍ദ്ദേശം. ഫ്ളാറ്റ് ഉടമകള്‍ 20 കോടി കെട്ടിവെക്കണമെന്നും കോടതി അറിയിച്ചു.ഫ്ളാറ്റ് ഉടമകളുടെ നഷ്ടപരിഹാരം സംബന്ധിച്ച് അടുത്ത തവണ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ഇതു സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.