കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് അന്വേഷണ സംഘം വീണ്ടും നോട്ടിസ് അയച്ചു. എത്രയും വേഗം ഹാജരാകണമെന്നാണ് നിര്‍ദേശം.
ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവര്‍ക്കാണ് നോട്ടിസ് നല്‍കിയത്. ഇരുവരോടും കഴിഞ്ഞ ദിവസം ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അസൗകര്യം അറിയിക്കുകയായിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കൊണ്ടുവന്ന പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ സംഘടനാ സെക്രട്ടറിയുടെ അറിവോടെയാണ് നടക്കുക. ഇത്തരം ഫണ്ടുകളിലെ വ്യക്തത വരുത്തുന്നതിനാണ് സംഘടനാ സെക്രട്ടറിയെ വിളിച്ചു വരുത്തുന്നത്. ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്തയ്ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്.