നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ സമ്മര്‍ദ്ദമെന്ന് മറ്റൊരു സാക്ഷി. പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്കാന് ആവശ്യപ്പെട്ടെന്ന് തൃശൂര്‍ സ്വദേശി ജിന്സണ്പറഞ്ഞു. കൊല്ലം സ്വദേശി നാസറാണ് സമ്മര്‍ദം ചെലുത്തിയതെന്ന് ജിന്സണ് പറയുന്നു. പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു ജിന്സണ്. സംഭവത്തില്‍ ജിന്സന് ഇന്നലെ രാത്രിയോടെ പീച്ചി പൊലീസില്‍ പരാതി നല്കി.
കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരനാണ് ജിന്സന്. പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ വന്നുവെന്ന് ജിന്സന് പറയുന്നു. തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചവര്‍ അഞ്ച് സെന്റ് സ്ഥലവും 25 ലക്ഷവും വാഗ്ദാനം ചെയ്തു. എന്നാല്‍ സ്വാധീനങ്ങള്‍ക്ക് വഴങ്ങാന്‍ തയ്യാറാല്ല. കേസിലെ പ്രതി ദിലീപിന് എതിരായ മൊഴിയില്‍ ഉറച്ചു നില്ക്കുന്നു. വിളിച്ച ആളുടെ ഫോണ്‍ സംഭാഷണം ഉള്‍പ്പടെ പൊലീസിന് കൈമാറി. തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും ജിന്സന് പറഞ്ഞു.