കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി ബിജു കരീമിനൊപ്പം മുന്‍ മന്ത്രി എ.സി. മൊയ്തീനും. പ്രതികളുടെ ഭാര്യമാര്‍ക്ക് പങ്കാളിത്തമുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത് അന്ന് മന്ത്രിയായിരുന്ന മൊയ്തീനാണ്. സൂപ്പര്‍ മാര്‍ക്കറ്റില്‍ ബിജു കരീമിന്റെയും സി.കെ. ജില്‍സിന്റെയും ഭാര്യമാര്‍ക്ക് പങ്കാളിത്തമുണ്ട്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ തന്റെ ബന്ധുക്കള്‍ക്ക് പങ്കെന്ന ബിജെപി ആരോപണത്തിനെതിരെ എ.സി. മൊയ്തീന് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം പുറത്തായത്.
ഏത് ബന്ധുവാണ് തട്ടിപ്പില്‍ ഇടപെട്ടതെന്ന് ആരോപണമുന്നയിക്കുന്നവര്‍ വ്യക്തമാക്കണം. പ്രതി ബിജു കരീമിനെ അറിയില്ലെന്നും എ.സി. മൊയ്തീന് തൃശൂരില്‍ പറഞ്ഞു.