ട്വിറ്റർ എം ഡി മനീഷ് മഹേശ്വരിയുടെ അറസ്റ്റ് തടഞ്ഞു കർണാടക ഹൈക്കോടതി. ഹർജിയിലെ നടപടികൾ പൂർത്തിയാകുന്നതുവരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പാടില്ലെന്ന് കോടതി അറിയിച്ചു. മതസ്പർധ വളർത്തുന്ന വിഡിയോ പ്രചരിപ്പിച്ചതിന് എതിരെയുള്ള കേസിലാണ് കർണാടക ഹൈക്കോടതിയുടെ നടപടി. മനീഷ് മഹേശ്വരിക്കെതിരെ ജൂൺ 29 വരെ നടപടി പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു.
യു പി ഗാസിയാബാദിൽ പ്രായമായ മുസ്ലിം വയോധികനു നേരെ ആറുപേർ അതിക്രമം നടത്തിയിരുന്നു. ബലംപ്രയോഗിച്ച് താടി മുറിച്ചുവെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്നു വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ട്വിറ്ററിൽ പ്രചരിച്ചു, എന്നാൽ ഇത് നീക്കം ചെയ്യാൻ ട്വിറ്റർ തയാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തത്.