പാമ്പുകടിയേറ്റ് യുവതി സംഭവത്തില്‍ ഭര്‍ത്താവിനെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചല്‍ സ്വദേശിനി ഉത്രയാണ് അണലിയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ വീണ്ടും പാമ്പ് കടിയേറ്റ് മരിച്ചത്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പാമ്പ് കടിയേറ്റ ഉത്ര ചികിത്സയ്ക്ക്് ശേഷം വീണ്ടും പാമ്പിനെ കണ്ടിരുന്നു. ഇത് കണ്ട് പേടിച്ചാണ് സുരക്ഷിതമായി തമാസിക്കാന്‍ സ്വന്തം വീട്ടിലെത്തിയത്. എന്നാല്‍ വീണ്ടും മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ഉത്ര മരിക്കുകയായിരുന്നു. ഈ സംഭവത്തിനുശേഷം സംശയം തോന്നിയ ഉത്രയുടെ മാതാപിതാക്കളാണ് മകളുടെ അസ്വഭാവിക മരണത്തിന് കേസ് നല്‍കിയത്. ക്രെംബ്രാഞ്ച് ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
മെയ് ഏഴിനാണ് ഏറം വെള്ളശേരി വീട്ടില്‍ വിജയസേനന്‍- മണിമേഖല ദമ്പതികളുടെ മകള്‍ ഉത്ര (25) പാമ്പു കടിയേറ്റ് മരിച്ചത്. ഉത്രയുടെ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാള്‍ വിഷപ്പാമ്പുകളെക്കുറിച്ച് യുട്യൂബിലും മറ്റും തിരഞ്ഞതായും ഇയാള്‍ക്കു പാമ്പുകളെ പിടിക്കാനും സൂക്ഷിക്കാനും കഴിവുള്ളതായി കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. പാമ്പ് പിടുത്തക്കാരുമായി ബന്ധമുണ്ടോ എന്നതു കണ്ടെത്താന്‍ ഫോണ്‍ കോളുകളും പരിശോധിച്ചുവരികയാണ്. ഉത്ര മരിക്കുന്ന ദിവസം ഭര്‍ത്താവ് സൂരജും യുവതിയുടെ വീട്ടില്‍ എത്തിയിരുന്നു. യുവതിയുടെമരണം സ്ഥിരികരിച്ച സമയത്ത് സൂരജ് കാണിച്ച അസ്വഭാവികതയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കിടയില്‍ സംശയങ്ങള്‍ക്ക് വഴിവെക്കുന്നത്.
യുവതി മരിച്ച ദിവസം വീട്ടിലെത്തിയ സൂരജിന്റെ കൈവശം ഒരു വലിയ ബാഗുണ്ടായിരുന്നതായും ഈ ബാഗില്‍ പാമ്പ് ഉണ്ടായിരുന്നതായി സംശയിക്കുന്നുവെന്നുമാണ് ഉത്രയുടെ കുടുംബം ആരോപിക്കുന്നത്. മാത്രമല്ല, എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എസിയുളള മുറിയില്‍ ജനലുകള്‍ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പ് മുറിക്കുള്ളില്‍ കയറിയെന്നതും സമ്പത്തില്‍ ദുരൂഹത കൂട്ടുന്നു. 2018 ലാണ് ഉത്രയെ സൂരജ് വിവാഹം കഴിച്ചത് നൂറുപവന്‍ സ്വര്‍ണവും ലക്ഷകണക്കിന് രൂപയും കാറുമള്പ്പടെ സൂരജിന് നല്‍കിയാണ് ഉത്രയുടെ മാതാപിതാക്കള്‍ മകളെ പറഞ്ഞയച്ചത്. ഉത്രയ്ക്ക് ഒന്നരവയസുള്ള ഒരു കുട്ടിയുമുണ്ട്. സ്ത്രീധനം പോരായെന്ന് പറഞ്ഞ് സൂരജ് ഉത്രയെ പീഡിപ്പിച്ചിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു.