പാലക്കാട് ഷൊര്‍ണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ കൂനുത്തുറ സ്വദേശി ലക്ഷ്മിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് തീ കൊളുത്തിയത്. തീ കൊളുത്തുന്നതിനിടയില്‍ ഭര്‍ത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റിരുന്നു. ഇയാളും ചികിത്സയിലാണ്.
ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഭര്‍ത്താവും ആശുപത്രിയില്‍ ചികിത്സയിലായതു കൊണ്ട് മറ്റ് നടപടികളിലേക്ക് പൊലീസ് കടന്നിട്ടില്ല. പൊള്ളലേറ്റ ലക്ഷ്മിയുടെ പരിക്ക് ഗുരുതരമാണ്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷമാകും പൊലീസ് മൊഴിയെടുക്കുക.