സിപിഐഎം പ്രവര്ത്തകന് സിയാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് തെളിഞ്ഞു. ഒന്നാം പ്രതി വെറ്റമുജീബ് എന്ന് വിളിക്കുന്ന മുജീബ് റഹ്മാന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നതിന് ഫെയ്സ് ബുക്ക് പേജടക്കം തെളിവുകള്‍ പുറത്തായി.
നേതാവായ കൗണ്‍സിലര്‍ പിടിയിലായതു കൂടാതെ മുഖ്യപ്രതിയുടെ കോണ്‍ഗ്രസ് ബന്ധവും പുറത്തായതോടെ ഡിസിസി നേതൃത്വം വെട്ടിലായി. മുഖ്യപ്രതി മുജീബിന്റെ ആഗസ്ത് 15ലെ ഫെയ്സ് ബുക്ക് പോസ്റ്റ് അയാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് അടിവരയിടുന്നു. ‘പ്രിയ യൂത്ത് കോണ്‍ഗ്രസ് അനുജന്മാരേ’ എന്നു തുടങ്ങുന്ന മുജീബിന്റെ സ്വാതന്ത്ര്യദിന ‘സന്ദേശ’മാണ് പുറത്തായത്.
പ്രതിയുടെ ഫേയ്സ്ബുക്ക് അക്കൗണ്ടും മൊബൈല്‍ ഫോണ്‍ കോള്‍ലിസ്റ്റും ശേഖരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. കുറ്റകൃത്യങ്ങള്‍ ചെയ്യുമ്പോള്‍ ഈ ക്രിമിനല്‍ സംഘങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാക്കളുടെ സഹായം തുണയാകുന്നുണ്ട്. ക്വട്ടേഷന്‍ സംഘങ്ങളുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നതും കായംകുളത്തെ പ്രമുഖനായ കോണ്‍ഗ്രസ് നേതാവാണ്. കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
കൊലയില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്നും, പ്രതികളുമായി ബന്ധമില്ലെന്നും ഡിസിസി പ്രസിഡന്റ് ആവര്‍ത്തിക്കുമ്പോഴാണ് പ്രതികളുടെ കോണ്‍ഗ്രസ് ബന്ധം പരസ്യമാകുന്നത്. മുഖ്യപ്രതിയെ രക്ഷപെടുത്തിയതിന് പിടിയിലായ മൂന്നാം പ്രതി കോണ്‍ഗ്രസ് നേതാവ് കാവില്‍ നിസാമിനെ തള്ളിപ്പറയാന്‍ നേതൃത്വം തയ്യാറാകാത്തതും സംശയത്തിനിടയാക്കുന്നു.