മോന്സന് മാവുങ്കലിന്റെ വീട്ടിലെ മസാജ് സെന്ററില്‍ ഒളിക്യാറയും. മോന്‍സനെതിരെ പീഡന പരാതി നല്കിയ യുവതി ക്രൈം ബ്രാഞ്ചിനു മൊഴി നല്കി. ഉന്നതര്‍ പലരും ബ്ലാക്ക് മെയിലിങ് ഭയന്നാണ് മോന്‍സനെതിരെ മൗനം പാലിക്കുന്നതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.
മോന്സന് മാവുങ്കലിനെതിരെ പോക്സോ കേസ് ഉയര്‍ന്നു വന്നതോടെയാണ് മോന്‍സന്റെ വീട്ടില ചികിത്സാ കേന്ദ്രം സംബന്ധിച്ച് ദുരൂഹതകള്‍ വര്‍ധിക്കുന്നത്. സൗന്ദര്യ വര്‍ധക ചികിത്സയും മറ്റും ഉണ്ടെങ്കിലും ഇവിടെ മസാജിങ്ങിനാണ് പ്രിയം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഇതിനുള്ളിലാണ് മോന്‍സന്റെയും മറ്റ് ജീവനക്കാരുടെയും പീഡനത്തില്‍ പെട്ടുപോയത്.
ചികിത്സാ കേന്ദ്രത്തിനുള്ളില്‍ ഒളിക്യാമറ ഘടിപ്പിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്കി. മോന്‍സന്റെ ചികിത്സ തേടി എത്തിയവര്‍ പലരും ക്യാമറയില്‍ പെട്ടിട്ടുണ്ട്. ഇതില്‍ ഉന്നതരും ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. മോന്സന് കോടികള്‍ തിരിച്ചു നല്കാന് ഉള്ള പലരും ബ്ലാക്ക് മെയിലിങ് ഭയന്നാണ് പരാതി നല്‍കാത്തത്.
മസാജ് സെന്ററില്‍ പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് സംഘം നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തു. ഫോറന്‍സിക്ക് വിഭാഗവും പരിശോധനയ്ക്ക് എത്തി. കൂടുതല്‍ യുവതികള്‍ മോസനെതിരെ പരാതിയുമായി വരുമെന്ന കണക്ക് കൂട്ടലിലാണ് അന്വേഷണ സംഘം.