സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി തീര്‍പ്പാക്കി. ശിവശങ്കറിനെ ഇതുവരെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും അതുകൊണ്ട് അറസ്റ്റോ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യേണ്ട സാഹചര്യമൊ ഇല്ലെന്നും എന്‍ഐഎ വ്യക്തമാക്കിയതോടെയാണ് ഹര്‍ജി തീര്‍പ്പാക്കിയത്.
കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് കേസുകളില്‍ ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ നാളെ വിധി പറയുന്നത് വരെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് ഇഡി ഇന്നലെ എതിര് സത്യവാങ്ങ്മൂലം നല്‍കിയിരുന്നു.