തിരുവനന്തപുരം: പാറശാലയില്‍ വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ചു. പാറശാല ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി കൃഷ്ണകുമാറിനാണ് മര്‍ദനമേറ്റത്. സ്കൂളിലെ തന്നെ വിദ്യാര്‍ഥികളാണ് ആക്രമിച്ചതെന്ന് കാണിച്ച് സ്കൂള്‍ പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്കി. ക്ളാസിലെ രണ്ട് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ക്ളാസ് ലീഡര്‍ എന്ന നിലയില്‍ കൃഷ്ണകുമാര്‍ ഇടപെട്ടിരുന്നു. അധ്യാപകരെ അറിയിക്കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തില്‍ വിദ്യാര്‍ഥികള്‍ തടഞ്ഞുവെച്ച് മര്‍ദിച്ചെന്നാണ് പരാതി. പ്രതിസ്ഥാനത്ത് നില്ക്കുന്നതും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. ഇരുകൂട്ടരുടെയും മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്.