ഇടുക്കി മറയൂരില്‍ യുവതിയെ ബന്ധു വെടിവച്ചുകൊന്നു. പാണപ്പെട്ടിക്കുടിയില്‍ ചന്ദ്രിക (34) ആണ് മരിച്ചത്. സഹോദരിയുടെ മകന് കാളിയപ്പനാണ് വെടിവച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ചന്ദനത്തടി മോഷ്ടിച്ചത് ചന്ദ്രിക പുറത്തുപറഞ്ഞതാണ് കൊലപാതകത്തിനു കാരണം. ഇന്നലെ രാത്രി ഇതേച്ചൊല്ലി വാക്കുതര്‍ക്കം ഉണ്ടാകുകയും കാളിയപ്പന് നാടന്‍ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും ചെയ്തെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
സംഭവത്തില്‍ സഹോദരി പുത്രന് കാളിയപ്പന് അടക്കം മൂന്ന് പേരെ മറയൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മൂവരും ചന്ദനമോഷണക്കേസ് പ്രതികളാണ്. ഇവരെ ചോദ്യം ചെയ്യുന്നു.