പ്രതിയുമായി മജിസ്ട്രേറ്റിന് മുന്നിലെത്തിയ പൊലിസ് അസോസിയേഷന് ജില്ലാ നേതാവുകൂടിയായ വനിതാ പൊലിസ് ആഫിസര്‍ക്ക് മജിസ്ട്രേറ്റിന്റെ തെറി അഭിഷേകം. ആലപ്പുഴ ജില്ലയിലാണ് സംഭവം. ഹരിപ്പാട് പൊലിസ് സ്റ്റേഷനിലെ സീനിയര്‍ പൊലിസ് ആഫിസര്‍ വാണിക്ക് നേരെയാണ് മജിസ്ട്രേറ്റിന്റെ തെറിപൂരം അരങ്ങേറിയത്.
ഇരുപതിന് രാത്രി ഒന്‍പതരയോടെയാണ് സംഭവം. 422/2020 കേസിലെ പ്രതിയുമായി മജിസ്ട്രേറ്റിന് മുന്നിലെത്തിയ പൊലിസ് സംഘം അദ്ദേഹത്തെ ഫോണില്‍ വിളിച്ചു എടുക്കാതായതോടെ വീണ്ടും വിളിച്ചു, തുടര്‍ന്ന് പ്രതിയുമായി അകത്ത് കയറിയ വനിതാ പൊലിസിനെയാണ് മജിസ്ട്രേറ്റ് അപമാനിച്ചത്. നിന്റെ …പ്പ് മാറ്റാുള്ള ഇടമല്ലിതെന്നും ചത്തോന്നു നോക്കാനാണോ വിളിക്കുന്നത്, അഹങ്കാരിയായ സ്ത്രീ, ഡബ്ല്യു.പി.സി എന്നാല്‍ പൊലിസിന്റെ അങ്ങേ അറ്റത്തേയാണോ അടക്കം (കൂടുതല്‍ പറയാനോ എഴുതാനോ പറ്റാത്ത അസഭ്യങ്ങള്‍) മോശമായ പദപ്രയോഗങ്ങളാണ് അതിലുള്ളത്. മജിസ്ട്രേറ്റിന്റെ തെറി കേട്ട് സഹികെട്ട ആരോ ഇടക്ക് സംഭവം റിക്കാര്‍ഡ് ചെയ്തു, ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തന്റെ സ്തീത്വത്തെ അപമാനിക്കുകയും മാനസീകമായി തന്നെ പീഡിപ്പിക്കുകയും ചെയ്തതായി വനിതാ പൊലിസ് ഉന്നതപൊലിസ് അധികൃതര്‍ക്ക് പരാതി നല്കി. പരാതി ലഭിച്ചതായും ഉന്നത അധികാരികള്‍ക്ക് കൈമാറിയതായും ഹരിപ്പാട് സിഐ ബിജു വി നായര്‍ രാഷ്ട്രദീപത്തോട് പറഞ്ഞു. ഇത് സംബന്ധിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങി