കുട്ടി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് അടപടലം വീഴ്ച പറ്റി എന്നതിന് തെളിവുകള്‍ ഏറെ.
കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് ബന്ധുവും അധ്യാപകര്‍ വീഴ്ചവരുത്തിയെന്ന് കുട്ടിയുടെ പിതൃസഹോദരനും പറഞ്ഞു. വിദ്യാര്‍ഥിനി സര്‍ക്കാര്‍ സ്കൂളില്‍ പാമ്പുകടിയേറ്റ് മരിച്ചതില്‍ പ്രതിഷേധം ശക്തമാക്കി നാട്ടുകാരും വിദ്യാര്‍ഥികളും. ഡിഇഒയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരും രക്ഷകര്‍ത്താക്കളും സംഘടിച്ചതോടെ സ്കൂളില്‍ സംഘര്‍ഷാവസ്ഥ തന്നെ. ചില നേരത്ത് അധ്യാപകര്‍ക്കുനേരെ കയ്യേറ്റമുണ്ടായി.
പാമ്പ് കടിച്ചെന്ന് കുട്ടി പറഞ്ഞിട്ടും അധ്യാപകര്‍ കൂട്ടാക്കിയില്ല. അവര്‍ ഓഫീസ് റൂമില്‍ കൊണ്ടുപോയി പച്ചവെള്ളം ഒഴിച്ചു തിരുമ്മുകയായിരുന്നു. ഞങ്ങള്‍ക്ക് കുട്ടിയെ ഇവര്‍ തിരിച്ചുതരുമോ..? ഈ ചോദ്യത്തിന് ആര് ഉത്തരം നല്‍കും.
കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിച്ചെന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നു.ഇത് അധികൃതര്‍ക്ക് ബോധ്യവുമായി. ഡിഇഒയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരും രക്ഷകര്‍ത്താക്കളും രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി. തൊട്ടുപിന്നാലെ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സര്‍വജന സ്കൂളിലെ അധ്യാപകന് സജിനെ സസ്പെന്‍ഷന്‍ഡ് ചെയ്തു. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്നാണ് നടപടി.
ഈഴജന്തുക്കളുടെ കൂടാരം
ബത്തേരിയില്‍ ക്ലാസ് മുറിയില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റുമരിച്ചത് സ്കൂള്‍ അധികൃതരുടെ അനാസ്ഥമൂലമെന്ന് ആരോപണം ശക്തമാവുകയാണ്. സ്കൂളിലെ ക്ലാസ് മുറികളില്‍ ഇഴജന്തുക്കള്‍ക്ക് കയറികിക്കൂടാവുന്ന തരത്തിലുള്ള നിരവധി മാളങ്ങള്‍. സ്കൂള്‍ കെട്ടിടത്തില്‍ ഇന്ന് രക്ഷിതാക്കള്‍ നടത്തിയ പരിശോധനയില്‍ സ്കൂള്‍ കെട്ടിടത്തില്‍ നിരവധി മാളങ്ങള്‍ കണ്ടെത്തി. എന്നാല്‍ ഇതൊന്നും ഇതുവരെ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടില്ലത്രേ. അധ്യയന വര്‍ഷാരംഭത്തില്‍ ഫിറ്റ്നസ് പരിശോധിക്കണമെന്ന നിബന്ധനയും പാലിച്ചിട്ടില്ല. പാമ്പ് കടിയേറ്റെന്ന് ബോധ്യപ്പെട്ടിട്ടും ഷഹ്ല ഷെറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് സഹപാഠികള്‍.
ബത്തേരി സര്‍ക്കാര്‍ സര്‍വജന വോക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹല ഷെറിന് ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റത് ഇന്നലെവൈകിട്ട് മൂന്നുമണിക്ക് ശേഷമാണ്. ക്ലാസ് മുറിയിലെ പൊത്തില്‍ കാല് ഉടക്കുകയായിരുന്നു. പാമ്പ് കടിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടില്ലെന്നും കാല് പൊത്തില്‍ പോറിയതാണെന്ന് കരുതി പ്രഥമശുശ്രൂഷ നല്‍കിയെന്നും സ്കൂള്‍ അധികൃതര്‍.
വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറും ഡിഎംഒയും അന്വേഷണം തുടങ്ങി. അതേസമയം വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്കൂള്‍ അധികൃതരുടെ വാദം. സംഭവത്തില്‍ വിദ്യാഭ്യാസവകുപ്പ് അന്വേഷണം തുടങ്ങി.